Thursday, May 16, 2024 12:09 pm

‘നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ, ഒരുതരത്തിലാണ് പിടിച്ചു നിൽക്കുന്നത്’ : സോളാര്‍ കേസിലെ പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സോളാർ കേസിൽ വലിയ സമ്മർദം അനുഭവിക്കുന്നതായും മനസ്സിലാക്കുന്നതിന് അപ്പുറത്താണ് കാര്യങ്ങളെന്നും പരാതിക്കാരി. ഒരു തരത്തിലാണ് പിടിച്ചു നിൽക്കുന്നതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ‘സമ്മർദം ഞാൻ ശ്രദ്ധിക്കാറില്ല. ഒരുപാട് ആരോപണങ്ങൾ എനിക്കെതിരെ വരുന്നുണ്ട്. ഒരുതരത്തിൽ ഞാൻ പിടിച്ചു നിൽക്കുകയാണ്. നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ. അതായത്, മൊഴി കൊടുക്കാതിരിക്കുന്നതിന് വേണ്ടി എന്നെ ഒരു വധശ്രമത്തിന്റെ അറ്റം വരെ കൊണ്ടു വന്നെത്തിച്ചു. ഞാൻ ജീവനോടെ രക്ഷപ്പെട്ടത് ശ്രീചിത്രയിലെ ട്രീറ്റ്‌മെന്റും ഒരു സ്വകാര്യ ആശുപത്രിയുടെ കണ്ടുപിടിത്തവും കൊണ്ടു മാത്രമാണ്’ – അവർ പറഞ്ഞു.

‘അങ്ങനെയാണ് ഒരു രാഷ്ട്രീയ ആയുധമായി നിൽക്കാതെ നിഷ്പക്ഷ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന സംവിധാനത്തിലേക്ക് മാറിയത്. രണ്ടു ദിവസത്തിന് അകം ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ ഡൽഹി വിടുന്നുള്ളൂ’- അവർ കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ എഫ്‌ഐആർ കേട്ട കേസാണിത്. തെരഞ്ഞെടുപ്പ് സമയത്ത് കൊണ്ടുവരണമെന്ന ഉദ്ദേശ്യമില്ല. ഇപ്പോൾ തന്നെ വളരെ നിശ്ശബ്ദമായാണ് ഇതിന്റെ പിറകെ നടക്കുന്നത്. ഇത് പൊലീസിന്റെ കുഴപ്പമല്ല. അവർക്ക് പരിമിതികളുണ്ട്. കേസുകൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത്. അതു കൊണ്ടാണ് സിബിഐയെ സമീപിച്ചത്- അവർ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൗരത്വനിയമഭേദഗതി ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ ? ; വെല്ലുവിളിച്ച് പ്രധാനമന്ത്രി

0
ന്യൂ ഡല്‍ഹി : സിഎഎ മോദിയുടെ ഗ്യാരൻറി നടപ്പാക്കും എന്നതിന് തെളിവെന്ന്...

മോദി വേണ്ട, പകരം ഞാൻ മതിയോ? ; റായ്ബറേലിയിലെ യുവമോർച്ച നേതാവുമായി രാഹുലിനെ സംവാദത്തിന്...

0
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് യുവമോർച്ച....

ഡല്‍ഹിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമുറിയിൽ ബോംബ് എന്ന് എഴുതിയ കടലാസ്...

0
ഡല്‍ഹി: ഡല്‍ഹിയിൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന്...

അബാൻ മേൽപ്പാലം ; വ്യാപാരികൾ വീണ്ടും കോടതിയിലേക്ക്

0
പത്തനംതിട്ട : അബാൻ മേൽപ്പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം സംബന്ധിച്ച് അധികൃതർ...