മോദി വേണ്ട, പകരം ഞാൻ മതിയോ? ; റായ്ബറേലിയിലെ യുവമോർച്ച നേതാവുമായി രാഹുലിനെ സംവാദത്തിന് ക്ഷണിച്ച് തേജസ്വി സൂര്യ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് യുവമോർച്ച. രാഹുലിന് നൽകിയ കത്തിലാണ് യുവമോർച്ച അദ്ധ്യക്ഷൻ തേജസ്വി സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്. യുവമോർച്ച വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശ് ആണ് രാഹുലുമായി സംവദിക്കുക. ദളിത് വിഭാഗത്തിലെ പാസി സമുദായത്തിൽ നിന്നുള്ളയാളാണ് അഭിനവ്. രാഹുൽ മത്സരിക്കാനൊരുങ്ങുന്ന റായ്ബറേലിയിൽ പട്ടികജാതി വിഭാഗത്തിലെ പ്രബലരാണ് പാസി സമുദായം. പരസ്യ സംവാദത്തിന് നരേന്ദ്രമോദി തയ്യാറാകുന്നില്ലെന്ന രാഹുലിന്റെ വാദത്തെ തള്ളിക്കൊണ്ട് നൽകിയ മറുപടി കത്തിലാണ്, തേജസ്വി സൂര്യ ഇക്കാര്യം പറയുന്നത്.

യുവജനപ്രസ്ഥാനത്തിലെ മികച്ച നേതാവാണെന്നും, സർക്കാരിന്റെ നയങ്ങളെ കുറിച്ചും, വികസന പ്രവർത്തനങ്ങളെക്കുറിച്ചും കൃത്യമായി സംസാരിക്കാൻ സാധിക്കുന്ന നേതാവാണ് അഭിനവ് എന്നും തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയും ഡൽഹി യൂണിവേഴ്‌സിറ്റിയിലെ രാംജാസ് കോളേജിലെ ഇക്കണോമികസ് അസിസ്റ്റന്റ് പ്രൊഫസറുമാണ് അഭിനവ്. സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയപരവുമായ വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള അഭിനവ്, രാഹുലുമായുള്ള ചർച്ചയ്‌ക്ക് മികച്ച ഓപ്ഷൻ ആണെന്നും തേജസ്വി സൂര്യ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...