പൗരത്വനിയമഭേദഗതി ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ ? ; വെല്ലുവിളിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : സിഎഎ മോദിയുടെ ഗ്യാരൻറി നടപ്പാക്കും എന്നതിന് തെളിവെന്ന് പ്രധാനമന്ത്രി. വിഭജനത്തിന്‍റെ ഇരകൾക്കാണ് പൗരത്വം നല്കിയത് . ഇന്ത്യയിൽ ശരണം പ്രാപിച്ചവരെ കോൺഗ്രസ് അവഗണിച്ചു. കോൺഗ്രസിൻറെ വോട്ടു ബാങ്ക് അല്ലാത്തവരെ അവഗണിച്ചു. ഇന്ത്യ സഖ്യം സിഎഎയുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കി. സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ജനിച്ചിട്ടുണ്ടോ എന്ന് മോദി വെല്ലുവിളിച്ചു. രാജ്യത്തെയും വിദേശത്തെയും എല്ലാ ശക്തികളും ചേർന്നാലും സിഎഎ തടയാനാവില്ല. ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് പൗരത്വം നല്കും. 370ആം അനുച്ഛേദം തിരികെ കൊണ്ടുവരാനും ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ അവസാനത്തെ ആയുധവും കേന്ദ്ര സർക്കാർ പ്രയോഗിക്കുകയാണ്. 2019ൽ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി രാജ്യത്ത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു ശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമതതിൻറെ ചട്ടങ്ങൾ മാർച്ചിലാണ് സർക്കാർ പുറത്തു വിട്ടത്.

അപേക്ഷൾ പരിഗണിക്കാൻ ജില്ലാതല സമിതിയും ഇത് പരിശോധിക്കാൻ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിർദ്ദേശം. പൗരത്വം നല്കുന്നത് സെൻസസ് ഡയറ്കർ ജനറൽ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇതിനോട് സഹകരിച്ചിരുന്നില്ല. രാജസ്ഥാൻ, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവർക്കാണ് തുടക്കത്തിൽ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് വന്ന അഭയാർത്ഥികളാണ് തുടക്കത്തിൽ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതൽ അപേക്ഷകർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ അയച്ചു കൊടുക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. മുസ്ലിം ലീഗും കേരള സർക്കാരും ഹർജി നല്കിയിരുന്നു. സിഎഎ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടുന്ന ഹർജികളിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരിക്കെയാണ് പലർക്കും സർക്കാർ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയിരിക്കുന്നത്. അവസാന ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന യുപി, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിഎഎ വലിയ ചർച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകിലൂടെ ലക്ഷ്യമിട്ട ധ്രുവീകരണം ശക്തമാക്കാനാണ് തിടുക്കത്തിൽ മുസ്ലിം ഇതര അഭയാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...