തിരുവനന്തപുരം : സോളാര്‍ പീഡനകേസുകള്‍ സിബിഐയ്ക്ക് വിടുന്നു. സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരി നല്‍കിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി , ഹൈബി ഈഡന്‍, എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.
നാല് വര്‍ഷമായി സോളാര്‍ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാര്‍ പീഡനക്കേസുകള്‍ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ ഇറക്കും.
എന്നാല്‍ വെറും വിലകുറഞ്ഞ രാഷ്ട്രീയ നീക്കമായാണ് രാഷ്ട്രീയ പ്രമുഖര്‍ ഇതിനെ വിലയിരുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൈകോര്‍ത്ത് നീങ്ങുമ്പോഴുള്ള അപകടം മനസ്സിലാക്കി മാത്രമാണ് ഇപ്പോള്‍ സി.ബി.ഐ അന്വേഷണവുമായി നീങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ഇതിന്റെ തിരിച്ചടികള്‍ കിട്ടുന്നത് എല്‍.ഡി.എഫിന് തന്നെയായിരിക്കും. സോളാര്‍ കേസ് എന്താണെന്നും കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും ഇത് വെറും രാഷ്ട്രീയ നാടകമായി ഇടതുപക്ഷം അവതരിപ്പിച്ചതും ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. സ്വര്‍ണ്ണ കള്ളക്കടത്ത് കേസും സ്വപ്ന സുരേഷും ഇതില്‍ കുടുങ്ങിയ ശിവശങ്കരനെയും പി.ശ്രീരാമകൃഷ്ണനെയും വെള്ളപൂശുവാന്‍ സോളാര്‍ കേസ് പൊടിതട്ടിയെടുക്കാം എന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നതോടുകൂടി ഇടതുപക്ഷത്തിന്റെ മുകളില്‍ കരിനിഴല്‍ വീഴും.