കൊച്ചി: സോളര്‍ തട്ടിപ്പ് കേസില്‍ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായരുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍.നാഗരേഷിന്റെ ഉത്തരവ്. പാലക്കാട് സോളര്‍ പാടം സ്ഥാപിക്കാമെന്ന് വാഗ്‌ദാനം നല്‍കി സരിത നായര്‍ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ശ്രീധരന്‍ നായരുടെ പരാതിലാണ് കേസെടുത്തത്.
സെക്രട്ടേറിയേറ്റില്‍ സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടെന്നും ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പിലാണ് പണം നല്‍കിയതെന്നുമായിരുന്നു ആരോപണം. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ മുന്‍ സര്‍ക്കാര്‍ നിരസിച്ചിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷയില്‍ നാലു വര്‍ഷമായിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ നായര്‍ കോടതിയെ സമീപിച്ചത്.
സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോഴിക്കോട് മുന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. സോളര്‍ കമ്പിനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്.