സോളര്‍ കേസില്‍ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സോളര്‍ തട്ടിപ്പ് കേസില്‍ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം. വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായരുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍.നാഗരേഷിന്റെ ഉത്തരവ്. പാലക്കാട് സോളര്‍ പാടം സ്ഥാപിക്കാമെന്ന് വാഗ്‌ദാനം നല്‍കി സരിത നായര്‍ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ശ്രീധരന്‍ നായരുടെ പരാതിലാണ് കേസെടുത്തത്.

സെക്രട്ടേറിയേറ്റില്‍ സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടെന്നും ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പിലാണ് പണം നല്‍കിയതെന്നുമായിരുന്നു ആരോപണം. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ മുന്‍ സര്‍ക്കാര്‍ നിരസിച്ചിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷയില്‍ നാലു വര്‍ഷമായിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍ നായര്‍ കോടതിയെ സമീപിച്ചത്.

സോളര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സരിത എസ്.നായരുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോഴിക്കോട് മുന്‍സിപ്പല്‍ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. സോളര്‍ കമ്പിനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍നിന്ന് 42.7 ലക്ഷം രൂപ തട്ടിയെടുത്ത കേസാണ് കോടതി പരിഗണിച്ചത്. അബ്ദുള്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് പണം വാങ്ങി വഞ്ചിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...