സോളാർ കേസ് ; ഗണേഷ് കുമാറും പ്രതിയും ചേർന്ന് ഗൂഢാലോചന നടത്തി ; കോടതിയിൽ മൊഴിനൽകി കെ. ബാബു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : സോളാർ ഗൂഢാലോചന കേസിൽ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറും കേസിലെ പ്രതിയായ വനിതയും ഗൂഢാലോചന നടത്തിയതായി മുൻ മന്ത്രി കെ. ബാബു കൊട്ടാരക്കര കോടതിയിൽ മൊഴിനൽകി. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അഭിഭാഷകൻ സുധീർ ജേക്കബ് നൽകിയ കേസിലാണ് അദ്ദേഹം മൊഴിനൽകിയത്. തന്റെ ഭാര്യയെ വിട്ടുനൽകുന്നില്ലെന്ന് പ്രതിയുടെ പങ്കാളിയായ ബിജു രാധാകൃഷ്ണൻ, ഗണേഷ് കുമാറിനെതിരേ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയോടു പരാതിപ്പെട്ടിരുന്നെന്നും മൊഴിയിലുണ്ട്.

2012-ൽ എറണാകുളം ഗസ്റ്റ് ഹൗസിൽവെച്ചാണ് ബിജു രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയെ കണ്ടത്. ഉമ്മൻചാണ്ടി തന്നോട് ഈ വിവരം പറയുകയും എന്താണു ചെയ്യേണ്ടതെന്നു ചോദിക്കുകയും ചെയ്തു. ബിജു രാധാകൃഷ്ണന്റെ പങ്കാളിയെ വിട്ടുനൽകാൻ ഗണേഷ് കുമാറിനോടു പറയണമെന്ന് തമാശരൂപേണ താൻ മറുപടി നൽകി. ഇൗ കാലയളവിൽ ഗണേഷിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധങ്ങളുണ്ടായി. 2013-ൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെച്ചു.

2014-ൽ ഉമ്മൻചാണ്ടിയും മന്ത്രിയായിരുന്ന ഷിബു ബേബി ജോണും കെ.സി. ജോസഫും താനുമാണ് ഗണേഷും ഭാര്യ യാമിനിയുമായുള്ള പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ചത്. അങ്ങനെ അവർ ബന്ധം വേർപിരിഞ്ഞു. തുടർന്ന് മന്ത്രിസഭയിലേക്കു തിരികെയെത്താൻ ഗണേഷ് കുമാർ ശ്രമിച്ചെങ്കിലും, ആർ. ബാലകൃഷ്ണപിള്ളയുടെ എതിർപ്പും ബിജു രാധാകൃഷ്ണന്റെ പരാതിയും തടസ്സമായി. തുടർന്ന്‌ വൈരാഗ്യത്തോടെയായിരുന്നു ഗണേഷിന്റെ പ്രവർത്തനങ്ങളെല്ലാം.

ഇതിനിടെയാണ് സോളാർ കേസ് പ്രതി ജയിലിൽനിന്ന് 21 പേജുള്ള കത്തെഴുതിയത്. പിന്നീട് അധികമായി ചേർത്ത നാല് പേജിലാണ് ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരായ ആരോപണങ്ങളുണ്ടായിരുന്നത്. ഗണേഷ് കുമാറും സോളാർ കേസ് പ്രതിയും ഗൂഢാലോചന നടത്തിയെന്നാണ് മനസ്സിലായിട്ടുള്ളതെന്നും മൊഴിയിലുണ്ട്. ജയ്ഹിന്ദ് ക്യാമറാമാനായിരുന്ന കെ. ദിലീപും കഴിഞ്ഞ ദിവസം കോടതിയിൽ മൊഴിനൽകിയിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിൽ പ്രതി സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം

0
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിൽ പ്രതി സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍...

സിനഗോഗിന് തീയിട്ട കേസിൽ ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം ; പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റിൽ...

0
കൊച്ചി: എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ പ്രതി എബിൻ പോളിൻ്റെ ‘ബോസി’ലേക്ക്...

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസുകളിൽ അന്വേഷണം ഇഴയുന്നു

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ...

മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചു ; നാലുപേർ മരിച്ചതായി സംശയം

0
മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ...