ഡല്‍ഹി : ഇന്ന് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നില്‍ക്കും.
സൂര്യാസ്തമയത്തിന് ശേഷം സംഭവിക്കുന്നത് മൂലം ഗ്രഹണത്തിന്റെ അവസാന ഘട്ടം ഇന്ത്യയില്‍ ദൃശ്യമാകില്ല. ഇന്ത്യയില്‍ സൂര്യാസ്തമയത്തിന് മുമ്പ് ഗ്രഹണം ആരംഭിക്കും. ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ നിഗമനം. എന്നാല്‍ കേരളത്തില്‍ ഗ്രഹണം ദൃശ്യമാകില്ല.
ഡല്‍ഹിയില്‍ ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നത് 44 ശതമാനമാണ്. വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഇത് 40 മുതല്‍ 50 ശതമാനം വരെയായിരിക്കും. മുംബൈയില്‍ ഇത് 24 ശതമാനമാണ്. ഗുജറാത്തിലെ ദ്വാരകയിലാണ് ഏറ്റവും കൂടുതല്‍ സമയം സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ഏറ്റവും കുറഞ്ഞ സമയം ദൃശ്യമാകുന്നത് ബംഗാളിലെ കൊല്‍ക്കത്തയിലുമാണ്. ഇവിടെ 12 മിനിട്ടാണ് സൂര്യഗ്രഹണം. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, സൂറത്ത്, പൂനെ, ജയ്പൂര്‍, ഇന്‍ഡോര്‍, താനെ, ഭോപ്പാല്‍, ലുധിയാന, ആഗ്ര, ചണ്ഡീഗഡ്, ഉജ്ജയിന്‍, മഥുര, പോര്‍ബന്തര്‍, ഗാന്ധിനഗര്‍, സില്‍വാസ, സൂറത്ത് പനജി എന്നീ നഗരങ്ങളില്‍ ഒരു മണിക്കൂറിലധികം സൂര്യഗ്രഹണം നിലനില്‍ക്കും.
ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, ലഖ്‌നൗ, കാണ്‍പൂര്‍, നാഗ്പൂര്‍, വിശാഖപട്ടണം, പറ്റ്‌ന, മംഗളുരു, കോയമ്ബത്തൂര്‍, ഊട്ടി, വാരാണസി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ ഒരു മണിക്കൂറില്‍ താഴെ മാത്രമെ സൂര്യഗ്രഹണമുണ്ടാകുകയുള്ളു. ഐസ്വാള്‍, ദിബ്രുഗഡ്, ഇംഫാല്‍, ഇറ്റാനഗര്‍, കൊഹിമ, സില്‍ച്ചാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നീ പ്രദേശങ്ങളില്‍ ഗ്രഹണം ദൃശ്യമാകില്ല. ദ്രിക് പഞ്ചാംഗ് അനുസരിച്ച് ഡല്‍ഹിയില്‍ വൈകിട്ട് 4.29 ന് ഗ്രഹണം ആരംഭിക്കും.
ചെന്നൈ – 5.14, ബംഗളുരു – 5.12, ജമ്മു – 4.17, അമൃത്സര്‍-4.20, ചണ്ഡിഗഡ് – 4.23, ഹരിദ്വാര്‍ – 4.25, ഡെറാഡൂണ്‍ – 4.26, അജ്മീര്‍, 4.32, ജയ്പൂര്‍ – 4.32, അഹമ്മദാബാദ് – 4.38, ഭോപ്പാല്‍ 4.42, മുംബൈ – 4.49 എന്നീ സമയങ്ങളിലാണ് സൂര്യഗ്രഹണം തുടങ്ങുന്നത്. 2027 ആഗസ്ത് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നത്. ഇത് പൂര്‍ണ്ണ സൂര്യഗ്രഹണമായിരിക്കും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമല്ല. അലൂമിനൈസ്ഡ് മൈലാര്‍, ബ്ലാക്ക് പോളിമര്‍ , ഷേഡ് നമ്പര്‍ 14 ന്റെ വെല്‍ഡിംഗ് ഗ്ലാസ് തുടങ്ങിയ ഫില്‍ട്ടര്‍ ഉപയോഗിച്ചോ ദൂരദര്‍ശിനി ഉപയോഗിച്ചോ പിന്‍ഹോള്‍ പ്രൊജക്ടര്‍ ഉപയോഗിച്ചോ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതാണ് സുരക്ഷിത രീതി.
ഭാഗിക സൂര്യഗ്രഹണം നടക്കുമ്പോള്‍ ദുബായിലെ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. സായാഹ്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം സൂര്യഗ്രഹണ സമയത്തോട് അനുബന്ധിച്ച് പ്രത്യേക നമസ്‌കാരം നടത്തുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. സൂര്യഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂറോളം ദൃശ്യമാകും. പ്രവാചകനായ മുഹമ്മദ് നബി സൂര്യഗ്രഹണസമയത്തും ചന്ദ്രഗ്രഹണസമയത്തും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നുവെന്നാണ് ഇസ്ലാമിക വിശ്വാസം, ’കുസൂഫ്’ എന്നാണ് ഈ പ്രത്യേക പ്രാര്‍ത്ഥന അറിയപ്പെടുന്നത്. ഗ്രഹണങ്ങള്‍ നീതിമാനായിരിക്കാനുള്ള ഒരു ദൈവിക ഓര്‍മ്മപ്പെടുത്തലാണെന്നാണ് ഇസ്ലാമിക വിശ്വാസം.
മുസ്ലിംകള്‍ വിശ്വാസികള്‍ ദിവസവും നടത്തുന്ന അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ‘കുസൂഫ്’. നിസ്‌കാരത്തിന് മുമ്പ് പ്രാര്‍ത്ഥനയ്ക്കുള്ള ആഹ്വാനമായ ബാങ്ക് വിളിയുണ്ടാവില്ല. നമസ്‌കാരത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണവും റുകൂഉം സുജൂദ് ചെയ്യാനുമുളള സമയവും പതിവിലും ദൈര്‍ഘ്യമേറിയതായിരിക്കും. 40 ശതമാനം ഭാഗിക ഗ്രഹണം വൈകിട്ട് 3 മണി മുതല്‍ 5 മണി വരെ ദൃശ്യമാകും. യു എ ഇയില്‍ ഭാഗിക സൂര്യഗ്രഹണം ഉച്ചകഴിഞ്ഞ് 2.42 ന് ആരംഭിച്ച് 4.54 ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.52നായിരിക്കും ഏറ്റവും വലിയ ഗ്രഹണം ദൃശ്യമാവുക.
ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. പൂര്‍ണ സൂര്യഗ്രഹണത്തില്‍ സൂര്യന്‍ മുഴുവനായും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞുപോകും. എന്നാല്‍ ഭാഗിക ഗ്രഹണത്തിലോ വലയ ഗ്രഹണത്തിലോ ഇങ്ങനെ സംഭവിക്കുന്നില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033