റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി വില്‍ക്കും. ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലിൽ നിന്നും ഉത്പാദിപ്പിക്കുന്ന 20 കിലോ വാട്ട് വൈദ്യുതി കെഎസ്ഇബിക്ക് നൽകുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ നിവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷെർലി ജോർജ്, സീമ മാത്യു, ചാക്കോ വളയനാട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി മൈക്കിൾ, കെ എസ് ഇ ബി ഓവർസിയർ ടി.ജെ ബാബുരാജ് എന്നിവർ പങ്കെടുത്തു.
റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി വില്‍ക്കും
RECENT NEWS
Advertisment