മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസന പദ്ധതിക്ക് മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : 2200 കോടി രൂപ ചിലവില്‍ ആരോഗ്യമേഖലയില്‍ 34 പദ്ധതികള്‍ക്ക് തുടക്കംകുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസന പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആരോഗ്യമേഖലയില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. 44 ഡയാലിസിസ് സെന്ററുകള്‍, 10 കാത്ത് ലാബുകള്‍ എന്നിവ സ്ഥാപിക്കപ്പെട്ടത് സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതികളാണ്. പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി കിഫ്ബിയില്‍ നിന്ന് 34.5 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചിട്ടുള്ളത്. 101 കിടക്കകളോടുകൂടിയ അഞ്ചു നില കെട്ടിടമാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്. കെട്ടിട നിര്‍മ്മാണത്തിനായി 34.5 കോടി രൂപയും 9 കോടി രൂപയുടെ ഉപകരണങ്ങളും ചേര്‍ത്ത് 43 കോടി രൂപയ്ക്കാണ് താലൂക്ക് ആശുപത്രി ഒരുങ്ങുന്നത്.

വിവിധ സ്പെഷാലിറ്റി ഒ.പി, മോഡേനൈസ്ഡ് കാഷ്വാലിറ്റി, ഐസിയു, ഓപറേഷന്‍ തീയറ്റര്‍, ഡയാലിസിസ് യൂണിറ്റ്, സെന്‍ട്രലൈസ്ഡ് ഓക്സിജന്‍ ഡിസ്ട്രിബൂട്ടിംഗ് സിസ്റ്റം, മോര്‍ച്ചറി, സീവേജ് ട്രീറ്റ്മെന്റ് സിസ്റ്റം, ബ്ലഡ് സ്റ്റോറേജ് സൗകര്യം, റേഡിയോളജി, ഫാര്‍മസി, ലാബ്, മള്‍ട്ടിലെയര്‍ കാര്‍ പാര്‍ക്കിംഗ് ഫെസിലിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ പുതിയ ആശുപത്രി കെട്ടിടത്തില്‍ ഉണ്ടാകും. നിലവില്‍ കിടത്തി ചികിത്സ വിഭാഗമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം പുതിയ കെട്ടിടത്തോടായി ചേര്‍ത്ത് മറ്റേണിറ്റി വാര്‍ഡ്, ലേബര്‍ റൂം, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്റര്‍, നിയോനാറ്റല്‍ ഐസിയു എന്നിവയായി മാറും.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാത്യു ടി.തോമസ് എം.എല്‍.എ ശിലാസ്ഥാപനം അനാച്ഛാദനം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ജില്ലാ പഞ്ചായത്ത് അംഗം സി.കെ.ലതാകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത കുര്യാക്കോസ്, ശ്രീദേവി സതീശ് ബാബു, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളില്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രകാശ് ചരളേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലൈല അലക്‌സാണ്ടര്‍, ഗ്രാമ പഞ്ചായത്ത് അംഗം റെജി പണിക്കമുറി, എല്‍.ഡി.എഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരായ ശോശാമ്മ തോമസ്, മനുഭായി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....