വൃദ്ധമാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വൃദ്ധമാതാവിനെ മർദ്ദിച്ച സൈനികൻ അറസ്റ്റിൽ. ഹരിപ്പാട് മുട്ടത്താണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മുട്ടം ആലക്കോട്ടിൽ നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മയെ (70) ആണ് സൈനികനായ മകൻ ക്രൂരമായി മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയമകൻ ആലക്കോട്ടിൽ സുബോധി(37)നെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് മകൻ ക്രൂരമായി മർദിക്കുന്നതും പൊക്കി വലിച്ചെറിയുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. സുബോധിന്റെ മൂത്ത സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്. മൂത്തമകൻ സുഗുണന്റെ കൂടെയാണ് അമ്മയും അസുഖബാധിതനായ അച്ഛനും താമസിച്ചിരുന്നത്.

സമീപത്ത് തന്നെയാണ് സുബോധിന്റെ വീടും. മൂന്നു ദിവസം മുമ്പാണ് പട്ടാളക്കാരനായ സുബോധ് നാട്ടിലെത്തിയത്. സഹോദരൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ഫേസ്ബുക്കിൽ ഇടുകയും പിന്നീട് ഒരു മണിക്കൂറിന് ശേഷം ഇത് നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി സുബോധിനെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...