സുക്മ : ഛത്തീസ്ഗഢിൽ ആദിവാസി യുവതിയെ സിആര്‍പിഎഫ് ജവാന് പീഡനത്തിനിരയാക്കി. സംഭവത്തില്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദുലിചന്ദ് അറസ്റ്റിലായി.
സുക്മ ജില്ലയിലെ 21 വയസുകാരിയായ ആദിവാസി യുവതിയാണ് മാനഭംഗത്തിന് ഇരയായത്. ദോര്നാപാല് പോലീസ് സ്റ്റേഷന് പരിധിയിലെ ദുബാകോട്ട സിആര്‍പിഎഫ് ക്യാമ്പിനു സമീപം ജൂലൈ 27 ന് ആയിരുന്നു സംഭവം.
പുല്ലരിയാന്‍ എത്തിയ യുവതിയെ ദുലിചന്ദ് മാനഭംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ദുലിചന്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.