വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പട്ടാളക്കാരനും കഞ്ചാവ് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ആലപ്പുഴയിൽ വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി പട്ടാളക്കാരനും, കഞ്ചാവ് വാങ്ങാനെത്തിയ മൂന്ന് യുവാക്കളും അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ചിരുന്ന 1.115 കിലോ കഞ്ചാവുമായി പട്ടാളക്കാരനായ കരുവാറ്റ തെക്ക് സന്ദീപ് ഭവനത്തിൽ സന്ദീപ് കുമാർ (29) നെയാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സന്ദീപിന്റെ കിടപ്പുമുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് വില്പനയ്ക്കായി ഉപയോഗിക്കുന്ന ചെറിയ കവറുകളും പോലീസ് പിടികൂടി.

കഞ്ചാവ് വാങ്ങാൻ എത്തിയ കരുവാറ്റ തെക്ക് കൃഷ്ണ വീട്ടിൽ ഗോകുൽ (27), ശങ്കരവിലാസത്തിൽ ജിതിൻ കുമാർ (29), മനീഷ് ഭവനത്തിൽ മിഥുൻ (22) എന്നുവരെയും സന്ദീപിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യൻ സൈന്യത്തിൽ രാജസ്ഥാനിലാണ് സന്ദീപ് ജോലി ചെയ്യുന്നത്. അവധിക്ക് എത്തുമ്പോൾ കഞ്ചാവുമായാണ് സന്ദീപ് നാട്ടിലെത്തിയിരുന്നത്. വരുന്ന വഴി ബെംഗളൂരുവിൽ ഇറങ്ങിയാണ് സന്ദീപ് കഞ്ചാവ് വാങ്ങുന്നത്. പിന്നീട് ഇത് ചില്ലറ വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...