ശ്രീനഗര്‍ : ടെന്റിന് തീ പിടിച്ച് മലയാളി സെനികന്‍ മരണമടഞ്ഞു. കശ്മീര്‍ ബാരാമുള്ള അതിര്‍ത്തിയില്‍ തീ പിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ മലയാളി ബിഎസ്എഫ് സൈനികന്‍ ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി അനീഷ് ജോസഫ് കാവല്‍ നിന്നിരുന്ന ടെന്റ്റിന് തീ പിടിച്ചു. ടെന്റിലുണ്ടായിരുന്ന സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്നതാണെന്നാണ് നിഗമനം. രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയപ്പോള്‍ താഴ്ച്ചയിലേക്ക് വീണ് പരുക്കേറ്റാണ് മരിച്ചതായി പുറത്തു വരുന്ന വിവരങ്ങള്‍. സംഭവത്തില്‍ അനീഷിന് ഗുരുതരമായി പൊള്ളലുമേറ്റിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലെത്തിക്കും. അനീഷിന്റെ ഭാര്യയും സൈന്യത്തിലാണ്. സംഭവത്തില്‍ മറ്റെന്തെങ്കിലും ദുരൂഹത ഉള്ളതായി ഉന്നതോദ്യോഗസ്ഥര്‍ പറയുന്നില്ല എങ്കിലും ഒദ്യോഗിക അന്വേഷണം നടത്തും.
തീ പിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ താഴ്ച്ചയിലേക്ക് വീണ് മലയാളി സെനികന്‍ മരിച്ചു
RECENT NEWS
Advertisment