ഒഡീഷ : രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. രണ്ട് ഭീകരര്‍ക്ക് പരിക്കേറ്റു. മാല്‍ക്കംഗിരി ജില്ലയിലെ സ്വാഭിമാന്‍ അഞ്ചലിലാണ് സംഭവം. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് ഇന്റലിജന്‍സില്‍ നിന്നും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാല്‍ക്കംഗിരി പോലീസും ബിഎസ്‌എഫ്, എസ്‌ഒജി, ഡിവിഎഫ് ജവാന്മാരും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഒളിച്ചിരുന്ന് കമ്യൂണിസ്റ്റ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് വനിതാ കമ്യൂണിസ്റ്റ് ഭീകരര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സുരക്ഷാ സേന പറഞ്ഞു.
രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
RECENT NEWS
Advertisment