റാന്നി: ജനമൈത്രി പോലീസ്, നാഷണൽ എക്സ് സർവീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും മുന്‍ സൈനികരെയും ഹോംഗാർഡുകളെയും ആദരിക്കലും നടന്നു. റാന്നി സി ഐ എം.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്ഐ സി.ബി മധു അധ്യക്ഷത വഹിച്ചു. എസ് ഐ സി.കെ ഹരികുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. 1962, 1965,1971, കാർഗിൽ യുദ്ധങ്ങള്‍ പങ്കെടുത്ത 15 ഓളം സൈനികരെ പൂച്ചെണ്ടും പൊന്നാടയും അണിയിച്ചു ആദരിച്ചു. ശ്രീനി ശാസ്താംകോവിൽ, ബീറ്റ് ഓഫീസർ അശ്വധീഷ്, മന്ദിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, ജി പി നായർ, ടി വി മാത്യു, നിഷ രാജീവ്, ഓമന രാജൻ, മാത്യു വി ജോർജ്, അൻസാരി മന്ദിരം, കെ ജി രവീന്ദ്രൻ, ജയ ജി നായർ, എബ്രഹാം ജോസഫ്, കെ സുരേഷ് കുമാർ, ഷൈലു എന്നിവര്‍ പ്രസംഗിച്ചു.
സൈനികരെ ആദരിച്ചു
RECENT NEWS
Advertisment