Friday, May 16, 2025 6:31 am

മുന്നോക്ക സംവരണം : സോളിഡാരിറ്റി സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുന്നോക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി സമർപ്പിച്ചു. ഭരണഘടന മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി അടക്കമുള്ള സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണം സാധ്യമാക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന് എതിരാണെന്നും ഹർജിയിൽ പറയുന്നു.

ഭരണഘടനാ ഭേദഗതി പരിശോധിച്ചതിൽ ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 103-ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തും സോളിഡാരിറ്റി ഹർജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് സോളിഡാരിറ്റിക്ക് വേണ്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നത്. അഭിഭാഷകരായ ജെയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും

0
കൊച്ചി : നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ...

കോഴിക്കോട്ട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മലയമ്മയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് മലയമ്മ സ്വദേശി...

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു

0
മലപ്പുറം : മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം...

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി

0
അബുദാബി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎഇയിലെത്തി. അബുദാബി വിമാനത്താവളത്തിൽ...