മൊബൈല്‍ ടെസ്റ്റിംഗ് ലാബ് ഉള്‍പ്പെടെ സംവിധാനങ്ങള്‍ ; ജാഗ്രതയോടെ ഭക്ഷ്യസുരക്ഷാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഗുണനിലവാര പരിശോധനയ്ക്ക് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സദാ ജാഗരൂകരാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. 4 സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പരിശോധനയ്ക്കായി രൂപീകരിച്ചിട്ടുള്ളത്. സന്നിധാനം, പമ്പ, നിലക്കല്‍, ളാഹ, എരുമേലി എന്നീ സ്ഥലങ്ങളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ്. നിലക്കല്‍, എരുമേലി ഭാഗങ്ങളില്‍ വനിതാ ഉദ്യാഗസ്ഥരാണ് പരിശോധനയ്ക്കുള്ളത്.

സന്നിധാനത്ത് ഒരു ഡെസിഗ്നേറ്റഡ് ഓഫീസറും ഒരു ഭക്ഷ്യ സുരക്ഷ ഓഫീസറും ഒരു ഓഫീസ് സ്റ്റാഫുമുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ പ്രാഥമിക ഗുണനിലവാരം മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബില്‍ പരിശോധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമെങ്കില്‍ പത്തനംതിട്ട ഫുഡ് ടെസ്റ്റിംഗ് ലാബിലും തിരുവനന്തപുരം സര്‍ക്കാര്‍ അനലിറ്റിക് ലാബിലും സാമ്പിളുകള്‍ അയയ്ക്കും. അപ്പം, അരവണ എന്നിവയുടെ ഗുണനിലവാരം സന്നിധാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ഫുഡ് ടെസ്റ്റിംഗ് ലാബിലാണ് പരിശോധിക്കുന്നത്.

പ്രസാദാവശ്യത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പമ്പയില്‍ പ്രവര്‍ത്തിക്കുന്ന ലാബില്‍ പരിശോധിക്കും. അപ്പം,അരവണ പ്ലാന്റുകള്‍, അന്നദാനമണ്ഡപം, ഓഫീസ് മെസ്, എന്നിവടങ്ങളിലെല്ലാം സ്‌ക്വാഡ് കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നു. എല്ലാ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാണ്.

എഫ്.എസ്.എസ്.എ.ഐയുടെ നിര്‍ദ്ദേശം അനുസരിച്ചു ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഒരു സ്ഥാപനത്തില്‍ ഒരാള്‍ക്കെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഭക്തജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ എല്ലാ സ്ഥാപങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘു ലേഖ എല്ലാ സ്ഥാപനങ്ങളിലും നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...