Thursday, April 24, 2025 6:05 pm

ചില മാധ്യമപ്രവർത്തകർ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു ; ജി.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം അഴിമതിക്കാരെയും ക്രിമിനലുകളെയും പ്രോത്സാഹിപ്പിക്കുന്നതായി മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. എൻ.വി.പ്രഭു സ്മാരക പത്രപ്രവർത്തക പുരസ്കാര സമർപ്പണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ ക്രിമിനലുകൾ നുളയ്ക്കുകയാണ്. 90 ശതമാനം പേർക്കും മാദ്ധ്യമങ്ങളുമായി ബന്ധമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഭീകരവാദമാക്കി മാറ്റുന്നു. സത്യവും നീതിയും കാട്ടുന്നവരെ കല്ലെറിയുന്നു, കള്ളം പറയുന്ന പത്രപ്രവർത്തകർ പണി വിട്ടു പോകണം. പത്രത്താളുകളിൽ ഇഴയുന്നത് പുഴുവല്ല,​ അക്ഷരമാണ്. വജ്രമാണ് അക്ഷരം. താൻമോദിയെ പുകഴ്ത്തിയെന്ന് വാർത്ത വന്നു. മോദി ശക്തനായ ഭരണാധികാരിയെന്നാണ് പറഞ്ഞത്. മോദി മോശക്കാരനെന്നാണോ പറയേണ്ടത്.

ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് പിണറായിയെപ്പറ്റിയെന്ന് വ്യാഖ്യാനിച്ചു.മാധ്യമങ്ങളാകുന്ന നാലാം തൂണാണ് ജനാധിപത്യത്തിന് സ്ഥിരതയുണ്ടാക്കുന്നതെന്നും സത്യം കണ്ടെത്തലാണ് പത്രപ്രവർത്തനമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എൻ.വി. പ്രഭു സ്മാരക പത്രപ്രവർത്തക പുരസ്‌കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബിന് അദ്ദേഹം സമർപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണത്തിന്റെ സ്ഥിതിവിവരങ്ങൾ ധരിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ രാഷ്ട്രപതിയെ കണ്ടു

0
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ സ്ഥിതിവിവരങ്ങൾ ധരിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ രാഷ്ട്രപതിയെ കണ്ടു....

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ...

0
കണ്ണൂര്‍: കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സ്ത്രീകൾ...

രാഹുൽ ​ഗാന്ധിക്കെതിരെ പോസ്റ്റിട്ട ബിജെപി ഐടി സെല്ലിനെതിരെ കേസ്

0
ബെം​ഗളൂരു: പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ...

ആപ്പിളിനും മെറ്റയ്ക്കും ഭീമമായ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

0
യുഎസ്: ആപ്പിളിനും മെറ്റയ്ക്കും ഭീമമായ തുക പിഴയുമായി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ...