ചില മാധ്യമപ്രവർത്തകർ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു ; ജി.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം അഴിമതിക്കാരെയും ക്രിമിനലുകളെയും പ്രോത്സാഹിപ്പിക്കുന്നതായി മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. എൻ.വി.പ്രഭു സ്മാരക പത്രപ്രവർത്തക പുരസ്കാര സമർപ്പണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ ക്രിമിനലുകൾ നുളയ്ക്കുകയാണ്. 90 ശതമാനം പേർക്കും മാദ്ധ്യമങ്ങളുമായി ബന്ധമുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഭീകരവാദമാക്കി മാറ്റുന്നു. സത്യവും നീതിയും കാട്ടുന്നവരെ കല്ലെറിയുന്നു, കള്ളം പറയുന്ന പത്രപ്രവർത്തകർ പണി വിട്ടു പോകണം. പത്രത്താളുകളിൽ ഇഴയുന്നത് പുഴുവല്ല,​ അക്ഷരമാണ്. വജ്രമാണ് അക്ഷരം. താൻമോദിയെ പുകഴ്ത്തിയെന്ന് വാർത്ത വന്നു. മോദി ശക്തനായ ഭരണാധികാരിയെന്നാണ് പറഞ്ഞത്. മോദി മോശക്കാരനെന്നാണോ പറയേണ്ടത്.

ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് പിണറായിയെപ്പറ്റിയെന്ന് വ്യാഖ്യാനിച്ചു.മാധ്യമങ്ങളാകുന്ന നാലാം തൂണാണ് ജനാധിപത്യത്തിന് സ്ഥിരതയുണ്ടാക്കുന്നതെന്നും സത്യം കണ്ടെത്തലാണ് പത്രപ്രവർത്തനമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. എൻ.വി. പ്രഭു സ്മാരക പത്രപ്രവർത്തക പുരസ്‌കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്ബിന് അദ്ദേഹം സമർപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തം : രാഹുലും പ്രിയങ്കയും വയനാടിനെ രാഷ്ട്രീയമായിമാത്രം ഉപയോഗിച്ചു ബിജെപി

0
ന്യൂഡൽഹി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തപ്രദേശം സന്ദർശിക്കാത്ത രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും കൂട്ടിയിട്ട മണ്ണ് മാറ്റുന്നില്ല ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വയനാട്: കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് കൂട്ടിയിട്ട...

ആര്‍ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം ; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍

0
തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ...

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...