വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു ; കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: സംസ്ഥാനത്തെ ഹിന്ദു -ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നമാസ് നടത്താൻ അനുമതി നൽകിയില്ലെന്ന പേരിൽ പ്രിൻസിപ്പാലിനെ ഭീഷണിപ്പെടുത്തുകയാണെന്നും തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മതതീവ്രവാദ ചിന്താഗതിക്കാരാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. മൂവാറ്റുപുഴയിൽ സംഭവിച്ചതും ഇതു തന്നെയാണ്. ഇടതുപക്ഷവും കോൺഗ്രസും ഇവരെ പിന്തുണക്കുകയാണ്. അവരുടെ വിദ്യാർത്ഥി സംഘടനകളാണ് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്.

വിദ്യാഭ്യാസം മതേതരമാകണമെന്ന് പറയുന്നവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാധിപത്യം അടിച്ചേൽപ്പിക്കുന്നത്. മുസ്ലീം മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റു മതക്കാർക്ക് പ്രാർത്ഥിക്കാനിടമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചാൽ ബിജെപി സംരക്ഷണം ഒരുക്കും. മൂവാറ്റുപുഴയിലുണ്ടായ വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ തുറന്നടിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...