തിരുവനന്തപുരം: വസ്തു തർക്കത്തിന്റെ പേരിൽ മകനെ പോക്‌സോ കേസിൽ കുടുക്കിത് മാതാപിതാക്കളും സഹോദരനും ചേർന്ന്. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. അവസാനം കോടതിയുടെ കനിവിലാണ് യുവാവിന് നീതി ലഭിച്ചത്. കുലശേഖരം കെകെപി നഗറിൽ രാജേഷ് ആർ നായരെയാണ് മാതാപിതാക്കളും സഹോദരനും ചേർന്ന് വ്യാജ പോക്‌സോ കേസിൽ കുടുക്കിയത്. അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് ആജ് സുദർശനനാണ് യുവാവിനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. രാജേഷിനെ എടുത്തുവളർത്തിയ പിതൃസഹോദരിയുടെ സ്വത്ത് കൈമാറുന്നത് സംബന്ധിച്ച് ഉടലെടുത്ത തർക്കത്തെ തുടർന്നാണ് യുവാവിനെ കേസിൽ കുടുക്കാൻ ഇവർ തീരുമാനിക്കുന്നത്. തുടർന്ന് ഇവരുടെ പദ്ധതിയനുസരിച്ച് രാജേഷിനെതിരെ ആരോപണവുമുയർന്നു.
അടുത്തബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2021-ൽ വട്ടിയൂർക്കാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ രാജേഷിനെ കേസിൽ കുടുക്കിയതാണെന്ന് കാട്ടി പിതൃസഹോദരി ഡിജിപിയെ സമീപിച്ചു. ഇതാണ് വഴിത്തിരിവായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പരാതി കളവാണെന്ന് വെളിവാകുകയായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകനായ എസ്എം നൗഫി, ജിപി ജയകൃഷ്ണൻ എന്നിവർ ഹജരായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.