വയോധികനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത് മകൻ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : ആദ്യ ഭാര്യയ്ക്കും മക്കൾക്കും വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുത്ത് മകൻ. 19 വയസുകാരായ രണ്ട് വാടക ​ഗുണ്ടകൾ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. 60 വയസുകാരനായ ദിലീപ് ഗോറായി ആണ് മരണപ്പെട്ടത്. രാകേഷ് എന്നയാളാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത്. ഇയാൾക്ക് സ്വന്തമായി ചാൻഡിൽ മാർക്കറ്റിൽ ഒരു സ്റ്റുഡിയോ ഉണ്ട്. ഇവിടെ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. ഒരാഴ്ച്ച മുൻപാണ് ദിലീപ് മരിച്ചത്. പിന്നീട് ആദ്യ ഭാര്യയുടെ ഇളയ മകൻ കൊലപാതകത്തിൻ്റെ സൂത്രധാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യ ഭാര്യയെയും മക്കളെയും അവഗണിച്ചുവെന്നാരോപിച്ച് പിതാവിനോട് പക പുലർത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. 2 വാടക ​ഗുണ്ടകൾ ഉൾപ്പെടെ മകനെയും പോലീസ് അറസ്റ്റ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
അമരാവതി: ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്....

പാളയം കൊലപാതകക്കേസ് : പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
കോഴിക്കോട് : പാളയത്ത് വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ കുത്തിക്കൊന്ന സ്ഥലത്ത് തെളിവെടുപ്പുനടത്തി....

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കെ.സി. വേണു​ഗോപാൽ

0
ആലപ്പുഴ: സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി. വേണു​ഗോപാൽ....