ചെന്നൈ : മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തല്ലിക്കൊന്നു. മുന്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന 60 വയസ്സുള്ള സുബ്രഹ്‌മണ്യനെയാണ് മകന്‍ കാര്‍ത്തിക് (32) ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് കൊന്നത്. തമിഴ്‌നാട്ടിലെ അണ്ണെയ്കുപ്പമിലുള്ള മീനാഷി നഗറിലാണ് സംഭവം നടന്നത്. എന്‍ജിനീയറിങ്ങ് ബിരുദധാരിയായ കാര്‍ത്തിക് സ്ഥിരം മദ്യപാനിയാണ്. മദ്യം വാങ്ങാനുള്ള പണത്തിനായി പിതാവുമായി നിരന്തരം ഇയാള്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം സുബ്രഹ്‌മണ്യന്റെ വീട്ടില്‍ നിന്ന് അസ്വഭാവികമായ രീതിയില്‍ ശബ്ദം ഉണ്ടായെന്നും അതേക്കുറിച്ച് ചോദിച്ചപ്പോള്‍ കാര്‍ത്തിക് പ്രതികരിച്ചില്ലെന്നും അയല്‍വാസി പറയുന്നു.
എന്നാല്‍, പിന്നീട് അയല്‍വാസി സുബ്രഹ്‌മണ്യനെ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് ഇദ്ദേഹം നിലത്ത് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സുബ്രഹ്‌മണ്യന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കാര്‍ത്തിക്കിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കാര്‍ത്തിക്കിനെ കൂടാതെ മൂന്ന് മക്കള്‍ കൂടി സുബ്രഹ്‌മണ്യനുണ്ട്.