കോട്ടയം : തിരുവാതുക്കലിനു സമീപം പതിനാറില്‍ചിറയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നാണു പ്രതി കൃത്യം നടത്തിയതെന്നാണു സൂചന. കാര്‍ത്തിക ഭവനില്‍ സുജാതയാണ് (72) 52 കാരനായ മകന്‍ ബിജുവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണു സംഭവം. പ്രതി മാതാപിതാക്കളുമായി തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.
മകന്റെ ആക്രമണത്തില്‍ പിതാവ് തമ്പിക്കും (74) പരിക്കേറ്റു. ആക്രമണത്തില്‍നിന്നും ഓടിരക്ഷപെടാന്‍ ശ്രമിച്ച അച്ഛനെ ചുറ്റികകൊണ്ട് പരുക്കേല്‍പ്പിക്കുകയായിരുന്നു. അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.പരുക്കേറ്റ സുജാതയെയും തമ്പിയെയും നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സുജാത മരിച്ചു. മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഗുരുതര പരുക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ.അരുണ്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്‌ഐ ടി.ശ്രീജിത്ത്, സി.ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.