പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽസംരക്ഷണം ഉറപ്പുവരുത്തുന്ന കരട് ബില്ലുമായി യു.ഡി.എഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുന്ന കരട് ബില്ലുമായി യു.ഡി.എഫ്. കരാർ ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു കരട്‌ ബില്ലിന് രൂപം നൽകിയിരിക്കുന്നത്.

ശബരിമലയുടെ കാര്യത്തിൽ പുതിയ നിയമനിർമാണത്തിനായി കരട്‌ ബിൽ തയ്യാറാക്കിയ മാതൃകയിലാണ് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽസംരക്ഷണം ഉറപ്പുവരുത്തുന്ന നിയമത്തിന്റെ കരടും തയ്യാറാക്കിയിരിക്കുന്നത്. ‘കേരള പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ തൊഴിൽ അവകാശ സംരക്ഷണ നിയമം 2021’ എന്ന പേരിലാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫ് അലിയാണ് ഇതു തയ്യാറാക്കിയത്. ആറുമാസം കൂടുമ്പോൾ വകുപ്പ് മേധവികൾ പി.എസ്.സി.ക്ക് ഉണ്ടാകാനിടയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് കരട് ബില്ലിൽ പറയുന്നു. ജനുവരി ഏഴിനും ജൂലായ് ഏഴിനുമാണ് എല്ലാ വർഷവും ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. ഒഴിവുകളുണ്ടാകാൻ സാധ്യതയില്ലെങ്കിൽ അതും അറിയിക്കണം. പി.എസ്.സി.യെ അറിയിച്ച ഒഴിവുകൾ ജൂണിലും ഡിസംബറിലുമായി വകുപ്പ് മേധാവികളെയും അറിയിക്കണം. വകുപ്പ് മേധാവികൾ ഒഴിവുകൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയിൽ താത്‌കാലിക നിയമനം നടത്തരുത്. എന്നാൽ എംപ്ലോയ്‌മെന്റ് വഴിയുള്ള നിയമനത്തിനു തടസ്സമില്ലെന്നും നിയമത്തിൽ പറയുന്നു. ഈ നിർദേശങ്ങൾ ലംഘിച്ചാൽ മൂന്നുമാസം മുതൽ രണ്ടുവർഷംവരെ തടവിനു ശിക്ഷിക്കാമെന്നും കരട്‌ ബില്ലിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...