കാലിക്കറ്റ് സർവകലാശാലയിലും നിയമന അട്ടിമറി : ഇന്റർവ്യൂ ബോർഡിനെതിരെ 20 ഉദ്യോഗാർഥികൾ സിൻഡിക്കേറ്റിന് പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റന്റ്  പ്രൊഫസർ നിയമനത്തിലും അട്ടിമറിയെന്ന് പരാതി. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ അഭിമുഖം നടത്തിയത് യോഗ്യതയില്ലാത്തവരാണെന്ന് ഉദ്യോഗാർഥികൾ. ഇന്റർവ്യൂ ബോർഡിനെതിരെ 20 ഉദ്യോഗാർഥികൾ സിൻഡിക്കേറ്റിന് പരാതി നൽകി. കാലടി സര്‍വകലാശാലയില്‍ സിപിഎം നേതാവ് എം ബി രാജേഷിന്റെ  ഭാര്യ നിനിതയുടെ നിയമനം വിവാദമായതിന് പിന്നാലെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പരാതി ഉയരുന്നത്.

റാങ്ക് ലിസ്റ്റില്‍ രണ്ടാമതെത്തിയ ഉദ്യോഗാർഥിയുടെ ഗൈഡ് അഭിമുഖ പാനലില്‍ അംഗമായിരുന്നുവെന്നാണ് ഒരു പരാതി. അസിസ്റ്റന്റ്  പ്രൊഫസർ മാത്രമായ വകുപ്പ് മേധാവിയും അസിസ്റ്റന്റ്  പ്രൊഫസർമാരെ തെരഞ്ഞെടുക്കുന്ന അഭിമുഖ പാനലിലുണ്ടായിരുന്നു, ഇന്റർവ്യൂ ബോർഡിലെ എസ്.സി അംഗം പങ്കെടുത്തില്ല എന്നിവയാണ് മറ്റ് പരാതികള്‍. വീണ്ടും ഇന്റർവ്യൂ നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഉദ്യോഗാർഥികളുടെ പരാതിയും റാങ്ക് ലിസ്റ്റും പുറത്തായതോടെ സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി വെട്ടിലായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...