കൊച്ചി : ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശമില്ലെന്ന് ഹൈക്കോടതി. തളിപ്പറമ്പ് സ്വദേശി ഡേവിസ് റാഫേല്‍ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനാണ് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഭാര്യാപിതാവിന്റെ വസ്തുവിൽ മരുമകനായ ഡേവിസ് റാഫേല്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തളിപ്പറമ്പ് മുന്‍സിഫ് കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചത്.
കെട്ടിട നിര്‍മാണത്തിന് പണം മുടക്കിയിട്ടുണ്ടെങ്കിലും വസ്തുവിലും കെട്ടിടത്തിലും മരുമകന് യാതൊരുവിധ അവകാശവും നിയമം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഒരു മകള്‍ മാത്രമുള്ള വീട്ടില്‍ വിവാഹിതനായി എത്തിയ തനിക്ക് അവിടെ താമസിക്കുന്നതിനു അവകാശമുണ്ടെന്നായിരുന്നു അപ്പീലിലെ വാദം.