വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കും എതിരെ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നത് തടയുന്നതിനാണ് താൻ ഉപവാസം അവസാനിപ്പിച്ചതെന്ന് സോനം വാങ്ചുക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കും എതിരെ കേന്ദ്ര സർക്കാർ നിയമനടപടികൾ സ്വീകരിക്കുന്നത് തടയുന്നതിനാണ് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ താൻ 26 ദിവസം നീണ്ട ഉപവാസം അവസാനിപ്പിച്ചതെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സമരം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ എഴുതി ഒപ്പിട്ടു നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താൻ സമരം അവസാനിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനുപുറമെ, പരീക്ഷാ പരിഷ്‌കാരങ്ങളെക്കുറിച്ചും ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചും പാർലമെന്റിൽ വിശദമായ ചർച്ച നടത്താമെന്നും, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കാമെന്നും കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടാതെ ഉപവാസം അവസാനിപ്പിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക്, വെള്ളിയാഴ്ച വൈകിട്ട് യുട്യൂബിൽ പങ്കുവെച്ച 24 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് വാങ്ചുക് മറുപടി നൽകിയത്.

”മന്ത്രിയുടെ രാജി തീർച്ചയായും ഒരു വിഷയമായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരുമായുള്ള ചർച്ചകളിൽ താൻ അതിന് മുൻഗണന നൽകിയില്ല. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് എതിരെ നിയമനടപടികളോ എഫ്‌ഐആറോ ഉണ്ടാകാതിരിക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം”- ആശുപത്രി കിടക്കയിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...