ബംഗളൂരു: വടക്കൻ കർണാടകയിലെ ജില്ലകളിൽ കാലം തെറ്റി മഴ. കനത്ത ഇടിമിന്നലിന്റെ അകമ്പടിയിലെത്തിയ മഴയിൽ മരണവും കൃഷിനാശവും റിപ്പോർട്ട് ചെയ്തു. മിന്നലേറ്റ് ഹുബ്ബള്ളി, ഹവേരിയിലെ ഷിഗ്ഗോൺ, വിജയപുരയിലെ ദേവരഹിപ്പരഗി, ഗദകിലെ റോൺ എന്നിവിടങ്ങളിൽ അഞ്ച് മരണം സംഭവിച്ചു.വിജയപുരയിലെ ദേവരഹിപ്പരഗി താലൂക്കിലെ ആലഗുർ ഗ്രാമത്തിലെ ആകാശ് ഹൈയ്യാലദപ്പ യാങ്കാച്ചി(19) മരിച്ചവരിൽ ഒരാൾ. ബദാമി, ബാഗൽകോട്ട് ജില്ലകളിൽ മിന്നലിൽ 15 ആടുകളും ഹനഷ്യാൽ ഗ്രാമത്തിൽ ഒരു ലക്ഷം വിലമതിക്കുന്ന കാളയും ചത്തു. ധാർവാഡ്, ബെളഗാവി എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റും മൂലം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.