അബുദാബി : ഈ വർഷത്തെ തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 സെപ്റ്റംബർ 6,7 തീയതികളിൽ അബുദാബിയിലെ യാസ് ഐലൻഡിൽ വെച്ച് നടക്കും. 2024 ജൂൺ നാലുവരെ, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളിലും നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്. മലയാളം, തമിഴ്, തെലുങ്ക്, കണ്ണട, എന്നിവ അടങ്ങിയ തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മികച്ച ചിത്രങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി ടോളറൻസ് ആൻഡ് കോ എക്സിസ്റ്റൻസ് മന്ത്രിയുമായ ശൈഖ് നഹ്യാൻ മബാറക് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് ഐ.ഐ.എഫ്.എ ഉത്സവം അവാർഡ് 2024 സംഘടിപ്പിക്കുന്നത്.
യാസ് ഐലൻഡിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം ആകർഷകമായ അനുഭവവും പ്രേക്ഷകർക്കായി ഒരുക്കുന്നത് അബുദാബിയിലെയും മിറാലിയിലെയും കൾച്ചറൽ ആൻഡ് ടൂറിസം വകുപ്പാണ്. ഐ.ഐ.എഫ്.എ ഉത്സവം 2024 ന്റെ ചുക്കാൻ പിടിക്കാൻ ഗ്രാൻഡ് ഓപ്പണിങ് ദിനത്തിൽ മലയാളത്തിലെയും തമിഴിലെയും പ്രതിഭകൾ അരങ്ങിലെത്തുമ്പോൾ അടുത്ത ദിനം അരങ്ങു കീഴടക്കുന്നത് തെലുങ്കിലേയും കന്നടയിലെയും ചലച്ചിത്ര പ്രതിഭകൾ ആയിരിക്കും. നാല് ഭാഷകളിലും നോമിനേഷനുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ 4 വരെയാണ്. ആഗോളതലത്തിൽ അംഗീകാരം നേടി തെന്നിന്ത്യൻ സിനിമകൾ ഉയരങ്ങൾ കീഴടക്കുകയാണ്. ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി മലയാളം തമിഴ് തെലുങ്ക് കണ്ണട സിനിമകൾ ഇതിനോടകം തന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു. അബുദാബിയിലെ ശ്രദ്ധേയമായ നഗരമായ യാസ് ഐലൻഡിൽ ഐ.ഐ.എഫ്.എ ഉത്സവം ഗ്ലോബൽ ടൂറിനുള്ള ടിക്കറ്റുകൾ ഇപ്പോൾ തത്സമയവും പൊതുജനങ്ങൾക്ക് ലഭ്യമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























