Monday, May 20, 2024 12:49 am

ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ ; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. രാജ്യത്തിന്റെ കിഴക്കു ഭാഗത്തുള്ളവര്‍ ചൈനക്കാരെപ്പോലെയാണ്. ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തലവനായ സാം പിത്രോദ അഭിപ്രായപ്പെട്ടു. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദയുടെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ഉദാഹരിക്കുമ്പോഴായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം. വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ 75 വര്‍ഷം അതിജീവിച്ചത്. അവിടെയും ഇവിടെയും കുറച്ച് വഴക്കുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നു. അതൊന്നും പ്രശ്‌നമല്ല. നമ്മളെല്ലാം സഹോദരീസഹോദരന്മാരാണ്. അഭിമുഖത്തില്‍ സാം പിത്രോദ അഭിപ്രായപ്പെട്ടു.

വ്യത്യസ്ത ഭാഷകളെയും വ്യത്യസ്ത മതങ്ങളെയും ആചാരങ്ങളെയും ഭക്ഷണത്തെയും ബഹുമാനിക്കുന്നു. അതാണ് ഇന്ത്യ, ഇവിടെ എല്ലാവര്‍ക്കും ഒരിടമുണ്ട്, എല്ലാവരും വിട്ടുവീഴ്ച ചെയ്യുന്നു. പിത്രോദ കൂട്ടിച്ചേര്‍ത്തു. അതേസമയം പിത്രോഡയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. പിത്രോദയുടെ പരാമര്‍ശം വംശീയ അധിക്ഷേപമാണെന്നായിരുന്നു ബിജെപി അഭിപ്രായപ്പെട്ടത്. വടക്കുകിക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഇന്ത്യാക്കാരാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു . മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങും സാം പിത്രോദയുടെ പരാമര്‍ശത്തെ അപലപിച്ചു. വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരോട് മാപ്പു പറയണമെന്ന് ബിരേന്‍ സിങ് പറഞ്ഞു .

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം ; അവസാന തീയതി ജൂണ്‍ ഏഴ്

0
കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ...

ഒപി ടിക്കറ്റ് വീട്ടിലിരുന്ന് ബുക്ക് ചെയ്ത് ടോക്കണുമായി ആശുപത്രിയിലെത്താം ; കോട്ടയത്ത് 32 ആശുപത്രികളിൽ...

0
കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത്...

അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ മരുന്ന് കമ്പനികൾ

0
ദില്ലി : അമേരിക്കയിൽ വിതരണം ചെയ്ത മരുന്നുകൾ തിരികെ വിളിച്ച് ഇന്ത്യൻ...

ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ ചേർത്തല പോലീസ് പിടികൂടി

0
ചേർത്തല: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയായ രാജേഷിനെ...