ചെന്നൈ : കേരളത്തിലേക്കുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളിൽ പൂജ ദിവസങ്ങളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നെങ്കിലും സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ദക്ഷിണ റെയിൽവേ. ഓണക്കാലത്ത് തലേദിവസം മാത്രം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത് യാത്രക്കാരെ വലച്ചിരുന്നു. ഈ അവസ്ഥ തന്നെ പൂജ അവധിക്കും നേരെയിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ ഉള്ളത്. നഷ്ടത്തിലെന്ന പേരിൽ കൊച്ചുവേളി– താംബരം എസി സ്പെഷ്യൽ ട്രെയിൻ നിർത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം ടിക്കറ്റ് ലഭിക്കാതിരുന്ന യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി.
തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് ഇത് സൗകര്യപ്രദമായ സർവീസായിരുന്നു. കേരളത്തിലേക്കുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളിലെല്ലാം എ.സി കോച്ചുകൾ ഉൾപ്പടെ പത്താം തിയതി മുതലുള്ള ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലാണ് ഉള്ളത്. പൂജ അവധിക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ട്രെയിനുകൾ അവസാനനിമിഷം പ്രഖ്യാപിക്കുന്നതിനാലാണ് യാത്രക്കാരെ ലഭിക്കാതെ നഷ്ടത്തിലാകുന്നതെന്നാണ് യാത്രക്കാരുടെ പക്ഷം. കേരളത്തിലേക്കുള്ള യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകളിൽ പൂജ ദിവസങ്ങളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നെങ്കിലും
സ്പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്താതെ യാത്രക്കാരെ വലക്കുകയാണ് ദക്ഷിണ റെയിൽവേ. ഓണക്കാലത്ത് തലേദിവസം മാത്രം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത് യാത്രക്കാരെ വലച്ചിരുന്നു. ഈ അവസ്ഥ തന്നെ പൂജ അവധിക്കും നേരെയിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് യാത്രക്കാർ. നഷ്ടത്തിലെന്ന പേരിൽ കൊച്ചുവേളി– താംബരം എസി സ്പെഷ്യൽ ട്രെയിൻ നിർത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം ടിക്കറ്റ് ലഭിക്കാതിരുന്ന യാത്രക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കി. തെക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായ സർവീസായിരുന്നു ഇത്.