ഓമല്ലൂര്‍ ചീക്കനാല്‍ കുളക്കട ഏലായില്‍ വിത ഉത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓമല്ലൂര്‍ ചീക്കനാല്‍ കുളക്കട ഏലായില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം വിത ഉത്സവം നടന്നപ്പോള്‍ അത് പ്രദേശത്തിന്റെ തന്നെ ഉത്സവമായി മാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ എന്നിവര്‍ ചേര്‍ന്ന് വിത്തിടീല്‍ കര്‍മ്മം നിര്‍വഹിച്ചു.

20 ഹെക്ടര്‍ സ്ഥലത്താണ് പാടശേഖര സമിതി, ഓമല്ലൂര്‍ കൃഷി ഭവന്‍ എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. 30 വര്‍ഷമായി കൃഷി നടക്കാതെ തരിശായിക്കിടന്ന ഏലായില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വലിയതോട് ആഴം കൂട്ടി വൃത്തിയാക്കിയത് കൃഷിക്ക് സഹായകമാകും.

വിത ഉത്സവത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ മിനി വര്‍ഗീസ്, സാലി തോമസ്, മനോജ് കുമാര്‍, പി. സുജാത, സുരേഷ് കുമാര്‍, അന്നമ്മ റോയി, റിജു കോശി, കെ.സി. അജയന്‍, എന്‍. മിഥുന്‍, കെ.അമ്പിളി, പാടശേഖരസമിതി പ്രസിഡന്റ് തമ്പിക്കുട്ടി ജോഷ്വ, സെക്രട്ടറി കെ.ജി. പാപ്പന്‍, കര്‍ഷകനായ വിനോദ്കുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എലിസബത്ത് തമ്പാന്‍, അസിസ്റ്റന്റ് ഡയറക്ടര്‍  അനില്‍ എബ്രഹാം, കൃഷി ഓഫീസര്‍ ആര്‍. റെഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മോദി ; പുനഃസംഘടന അടുത്ത മാസം

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്ത മാസമേ ഉണ്ടാകൂവെന്ന് സൂചന....

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....