അര്‍ഹതയുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍ക്കും ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയമായതുമായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാന്‍ ദുരന്ത നിവാരണ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ രോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാര്‍ക്കും അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ളവര്‍ക്കും വിധേയമാകാന്‍ പോകുന്നവര്‍ക്കും വര്‍ക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാം.

ഇവര്‍ക്ക് ഈ രീതിയില്‍ ജോലി ചെയ്യുവാന്‍ സൗകര്യമില്ലെങ്കില്‍ വ്യക്തിഗത അപേക്ഷ പരിശോധിച്ചും സാഹചര്യങ്ങള്‍ വിലയിരുത്തിയും മേലധികാരിക്ക് യുക്തമായ തീരുമാനം കൈക്കൊള്ളാം. ഒരു മാസത്തിന് മുന്‍പ് ഗുരുതരമായ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി ഒരു മാസത്തേക്കും ഡയാലിസിസിന് വിധേയമാകുന്നവര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവലംബിക്കാമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...