Wednesday, May 14, 2025 7:58 am

ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കും. തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സംഘർഷസാധ്യതമേഖല കളിലെല്ലാം വാഹനപരിശോധന കർശനമാക്കും. ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനയും നടത്തും. ഇരട്ടകൊലപാതകങ്ങളിൽ ഇന്‍റെലിജൻസ് വീഴ്ചയുണ്ടായതായി പറയാനാവില്ലെന്നും പോലീസ് ജാഗ്രത പാലിച്ചിരുന്നുവെന്നും ഡിജിപി പറഞ്ഞു. പ്രശ്നക്കാരായ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും ഇത്തരം ആളുകളെ മുൻകരുതൽ കസ്റ്റഡിയിൽ എടുക്കുമെന്നും ഡിജിപി അറിയിച്ചു. അതേസമയം ഇരട്ടകൊലപാതകങ്ങൾ തടയുന്നതിൽ പോലീസ് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അനിൽ കാന്ത് പറഞ്ഞു.

ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും ഡിജിപി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പാലക്കാട്ട് ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടപ്പോഴും സമാനമായ നിർദേശം ഡിജിപി നൽകിയിരുന്നു. പാലക്കാട്ടെ ആർഎസ്എസ് നേതാവിന്‍റെ കൊലപാതകത്തിന് മറ്റേതെങ്കിലും ജില്ലയിൽ പ്രതികാരം ചെയ്യാൻ സാധ്യതയുണ്ടെന്ന ഇന്‍റെലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു ഈ നടപടി. രണ്ട് പാർട്ടികളിലേയും അക്രമങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തി അറസ്റ്റ് നടപടികളിലേക്ക് കടക്കണമെന്നും സംശയസ്പാദമായ സ്ഥലങ്ങളിൽ റെയ്ഡ് നടത്തണമെന്നും ഡിജിപി നിർദേശിച്ചു. ഇതിനോടകം തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പോലീസ് നിരീക്ഷണവും വിന്യാസവും ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സംഘർഷ സാധ്യതാ മേഖലകളിൽ നിരോധാനജ്ഞ പ്രഖ്യാപിക്കാനുള്ള ജില്ലാ പോലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപിയുടെ നിർദേശപ്രകാരം ഐജി ഹർഷിത അത്തല്ലൂരി ആലപ്പുഴയിൽ എത്തിയിട്ടുണ്ട്. ഇരട്ടക്കൊലയിലെ തുടരന്വേഷണവും ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടികൾക്കും ഐജി നേരിട്ട് മേൽനോട്ടം വഹിക്കു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്

0
കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി...

ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

0
കൊച്ചി : ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും...

പാക് സൈനിക കരുത്തിന്റെ 20% തകർത്ത് ഇന്ത്യ ; കൊല്ലപ്പെട്ടത് 50 ലേറെ സൈനികര്‍

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലുടനീളം ഒരു ഡസനിലധികം സൈനിക താവളങ്ങളില്‍...

കേരളത്തിൽ മഴ സജീവമാകുന്നു ; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ...