ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ; അപ്പം പ്ലാന്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയില്‍ ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കാനൊരുങ്ങി അപ്പം പ്ലാന്റ്. വില്‍പ്പന വര്‍ധിച്ചതോടെ അപ്പത്തിന്റെ നിര്‍മ്മാണം ഇരട്ടിയാക്കിയിട്ടുണ്ട്. അപ്പം നിര്‍മ്മാണം കരാറെടുത്തയാള്‍ മതിയായ തൊഴിലാളികളെ കൊണ്ടുവരാതിരുന്നതിനാലാണ് ഇതുവരെ ശബരിമലയിലെ അപ്പം പ്ലാന്‍റില്‍ ഉല്‍പ്പാദനവും പാക്കിങും മന്ദഗതിയിലായിരുന്നത്. എന്നാല്‍ പിന്നീട് ഹൈക്കോടതി അനുമതിയോടെ പുതിയ കരാറുകാരനെക്കൂടി ചുമതലപ്പെടുത്തുകയും നിര്‍മ്മാണം 24 മണിക്കൂറാക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിദിന ഉത്പാദനം 80,000 മുതല്‍ 1 ലക്ഷത്തിന് മുകളില്‍ പാക്കറ്റെങ്കിലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും എന്നാണ് നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. അതേസമയം ശബരിമലയില്‍ ഇപ്പോള്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളോട് കിടപിടിയ്ക്കും വിധം തന്നെ വരുമാനവും ഉയര്‍ന്നിട്ടുണ്ട്. പ്രകൃതി ഷോഭങ്ങള്‍ അവസാനിച്ചതോടെയാണ് ഭക്തരുടെ പ്രവാഹമിപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...