തിരുവനന്തപുരം : പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നോട്ടീസ്. എം.ഉമ്മര്‍ എം.എല്‍എയാണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി പി.ശ്രീരാമകൃഷണന് അടുപ്പവും ബന്ധവുമുണ്ടെന്ന് നോട്ടീസില്‍ പ്രതിപക്ഷം പറയുന്നു.
പ്രതിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പോയത് നിയമസഭയ്ക്ക് അപകീര്‍ത്തികരമായി. സ്പീക്കര്‍ പദവിയുടെ മഹത്വം സൂക്ഷിക്കുന്നതില്‍ പി.ശ്രീരാമകൃഷ്ണന്‍ സാധിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. ഇത്രയും മോശമായ സംഭവങ്ങള്‍ക്കു കൂട്ടു നിന്ന സ്പീക്കറെ മാറ്റണമെന്ന പ്രമേയം 27ന് സഭ ചേരുമ്പോള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.