തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അനുമതി നല്കി. കെ.എം ഷാജി എംഎല്‍എയ്ക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയിരുന്നതായി ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയിലാണ് സ്പീക്കറുടെ തീരുമാനം.
ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ചെന്നിത്തലയ്ക്കും കോഴ കൊടുത്തെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കോഴ വാങ്ങുന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രിയല്ലാതിരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി ആവശ്യം ഇല്ലെന്നും സ്പീക്കര്‍ അനുമതി നല്കിയാല് മതിയെന്നും ആഭ്യന്തര വകുപ്പിന് നിയമോപദേശം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് നടപടി.