മണര്‍കാട് : മനോവൈകല്യമുള്ള യുവതിയെ നിരന്തരം പീഡിപ്പിച്ച പ്രതികള്‍ അറസ്റ്റില്‍. മണര്‍കാട് മാലം മലാട്ടുവീട് അജയകുമാര്‍(52), മാലം പോസ്റ്റാഫീസ് പടി കൊല്ലംകുഴിയില്‍ രാജു ലൂക്കോസ് (61) എന്നിവരെയാണ് മണര്‍കാട് പോലീസ് ഇന്‍സ്പെക്ടര്‍ കെ.വിനുകുമാര്‍ അറസ്റ്റുചെയ്തത്.
എസ്.ഐ. കെ.കെ.ജോസഫ്, ഗ്രേഡ് എസ്.ഐ.മാരായ ഗോപകുമാര്‍, ബിനു, സി.പി.ഒ.മാരായ ശാന്തി , സുരേഷ്, ഫ്രജിന്‍ദാസ്, എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.