അഗളി : അട്ടപ്പാടിയില്‍ സാമൂഹികവിരുദ്ധര്‍ സൂചനാ ബോര്‍ഡുകളിലും വെയിറ്റിങ് ഷെഡുകളിലും വ്യാപകമായി കറുപ്പുനിറത്തില്‍ കോഡ് നമ്പറുകള്‍ എഴുതിയത് ദുരൂഹത ഉയര്‍ത്തുന്നു. സൈലന്റ് വാലി നാഷനല്‍ പാര്‍ക്കിന്റെ അടക്കം ബോര്‍ഡുകളില്‍ 143 എന്ന നമ്പര്‍ കറുത്ത നിറത്തില്‍ വരച്ച് വൃത്തികേടാക്കിയിട്ടുണ്ട്.
അഗളി മുതല്‍ മുക്കാലി വരെയുള്ള മണ്ണാര്‍ക്കാട് ചിന്ന തടാകം വഴിയരികിലെ പല സ്ഥലങ്ങളിലായാണ് സര്‍ക്കാര്‍ അറിയിപ്പ് നല്കുന്ന ബോര്‍ഡ്, വെയിറ്റിങ് ഷെഡ് എന്നിവയില്‍ സ്പ്രെ പെയിന്റ് ഉപയോഗിച്ച് അക്കങ്ങള്‍ വരച്ചും മറ്റും വൃത്തികേടാക്കിത്. പൊതു അറിയിപ്പ് ബോര്‍ഡുകള്‍ സമാനമായ രീതിയില്‍ മുമ്പും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.