സ്പെഷൽ ടാസ്ക് ഫോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : ജില്ലയില്‍  വനംവകുപ്പ് സ്പെഷൽ ടാസ്ക് ഫോഴ്സ് പ്രവര്‍ത്തനം ആരംഭിച്ചു. കാടിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുക എന്നതാണ് ഫോഴ്സിന്‍റെ ലക്ഷ്യം.  തണ്ണിത്തോട് മൂഴിയിലുള്ള പഴയ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിലാണ് പ്രവർത്തനം. തണ്ണിത്തോട് ഡപ്യൂട്ടി റേഞ്ച് ഓഫിസർ എസ്.റെജികുമാറിനാണ് സ്പെഷൽ ടാസ്ക് ഫോഴ്സിന്‍റെ താൽക്കാലിക ചുമതല. സാമൂഹിക വനവൽക്കരണ വിഭാഗത്തിൽ നിന്നുള്ള 2 ഫോറസ്റ്റർമാർ, കോന്നി, റാന്നി ഡിവിഷനുകളിൽ നിന്നായി 4 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, 2 വാച്ചർമാർ എന്നിവരാണ് ഇവിടെയുള്ളത്. ഒരു ഫോറസ്റ്ററുടെ നേതൃത്വത്തിൽ 5 പേരടങ്ങുന്ന സംഘം എല്ലാ സമയവും സജ്ജരാണ്. ഇവർക്കായി പ്രത്യേക വാഹനവുമുണ്ട്.

ചിറ്റാറിൽ നടന്ന വനസൗഹൃദ സദസ്സിന് എത്തിയപ്പോഴാണ് വനംവകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം കോന്നി, റാന്നി വനം ഡിവിഷനുകൾക്കായി ജില്ലയിൽ സ്പെഷൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. ദ്രുതകർമ സേന(ആർആർടി) രക്ഷാപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമ്പോൾ വിവരങ്ങൾ അറിയുമ്പോൾ പെട്ടെന്ന് സ്ഥലത്തെത്തി ജനങ്ങളുടെ ആശങ്കയകറ്റാനുതകുന്ന പ്രവർത്തനങ്ങളിലാണ് സ്പെഷൽ ടാസ്ക് ഫോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫോൺ: 8547600871

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...