ചോറ്റാനിക്കരയിലെ 16കാരിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം ; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം. സൈബർ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണം ഇഴയുന്നുവെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പെൺകുട്ടിയുടെ ഫോൺ ഫോറൻസിക് പരിശോധനക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് അയച്ചു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് മരിച്ചതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാക്കുറുപ്പ്. എന്നാല്‍, മറ്റെന്തോ ദുരൂഹ ഉണ്ടെന്നാണ് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകര്‍ ആരോപിക്കുന്നത്.

പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ഒരു കത്തെഴുവച്ച് ജീവനൊടുക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടും. കത്തിലെഴുതിയത് വായിച്ച് അതാണ് മരണകാരണമെന്ന് ഉറപ്പിച്ച് പോലീസ് കാര്യമായ അന്വേഷണത്തിന് മുതിര്‍ന്നില്ല. കത്തിലെഴുതിയത് പോലെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്‍റെ മരണത്തില്‍ മനംനൊന്താണ് മരിച്ചതെന്ന നിഗമനത്തിലാണ് അവസാനിപ്പിച്ച മട്ടാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളെന്ന് കുട്ടി പഠിച്ച സ്കൂളിലെ അധ്യാപകര്‍ പറയുന്നു. കുട്ടി ഫോളോ ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കൊറിയന്‍ ബന്ധം സൂചിപ്പികുന്നതൊന്നുമില്ല, ആകെ പതിനാറ് ഫോളോവേര്‍സ് മാത്രമാണ് ഉള്ളത്. കുട്ടിയുടെ മരണത്തിന് പിന്നാല അത് വീണ്ടും കുറഞ്ഞു. ഇതിനെല്ലാം പുറമെ കൊറിയന്‍ സുഹൃത്തിന്‍റെതെന്ന് പറഞ്ഞ് കുട്ടിക്ക് ലഭിച്ച സമ്മനം നാട്ടില്‍ കിട്ടുന്ന കുറഞ്ഞ വിലയുടെ വാച്ചായിരുന്നു. ഇതിലൊന്നും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...