ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം : മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ പത്ത് വര്‍ഷം കൊണ്ട് ഇന്ത്യ 19 സ്ഥാനം പിന്നോട്ട്

For full experience, Download our mobile application:
Get it on Google Play

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം വെല്ലുവിളി നേരിടുന്ന കാലമാണിത്. ഇന്ത്യയും മാധ്യമ സ്വാതന്ത്ര്യത്തിൽ ബഹുദൂരം പിന്നോട്ട് പോയെന്നാണ് ഇത് സംബന്ധിച്ച സൂചികകൾ വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റത്തെ ചെറുക്കുക, മാധ്യമ പ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണ പുതുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനത്തിന്റെ ഉദ്ദേശം. ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം തുടങ്ങിയത്.

ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.2014 ൽ മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 140 -ആം സ്ഥാനത്തായിരുന്ന ഇന്ത്യ, 2024ൽ19 സ്ഥാനം പിന്നോട്ട് പോയി 159 – മതായി. സ്വതന്ത്രമായി മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് അപകടകരമായ രാജ്യമായി ഇന്ത്യ മാറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ വളർച്ച വ്യാജ വാർത്തകൾ സൃഷ്ടിക്കാനുള്ള എളുപ്പ വഴിയായി മാറിയതും വെല്ലുവിളിയാകുന്നു.65 ഓളം രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 2024ൽ, വ്യാജ വാർത്തകളുടെ വ്യാപനം വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...