Thursday, May 15, 2025 5:10 am

വിഷു – ഈസ്റ്റർ തിരക്ക് നേരിടാൻ സ്പെഷൽ ട്രെയിൻ, ബസ് സർവീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യാത്രക്കാരുടെ തിരക്കു പരിഗണിച്ചു റെയിൽവേ താംബരം (ചെന്നൈ) – എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിൻ ഓടിക്കും. താംബരം – എറണാകുളം ട്രെയിൻ (06019) 22 മുതൽ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കു 3ന് താംബരത്തു നിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 5ന് എറണാകുളത്ത് എത്തും. എറണാകുളം – താംബരം ട്രെയിൻ (06020) ഞായറാഴ്ചകളിൽ രാത്രി 10.55ന് പുറപ്പെട്ടു പിറ്റേ ദിവസം ഉച്ചയ്ക്കു 11.10ന് ചെന്നൈ എഗ്‌മൂറിലും 12.15ന് താംബരത്ത് എത്തും. സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ, ചെന്നൈ എഗ്‌മൂർ, താംബരം. ജൂൺ വരെയാണു സർവീസ്.

കർണാടക ആർടിസി 13ന് എറണാകുളത്തേക്ക് 7 സ്പെഷൽ സർവീസുകൾ നടത്തും. മൈസൂരുവിൽനിന്നു ഒരു സർവീസും ബെംഗളൂരുവിൽ നിന്നു 6 ബസുകളുമുണ്ടാകും. 17, 18, 19 തീയതികളിലായിരിക്കും മടക്ക സ്പെഷലുകൾ. കണ്ണൂർ – 4, കോട്ടയം – 4, കോഴിക്കോട് – 1, പാലക്കാട് – 2, തൃശൂർ – 3, തിരുവനന്തപുരം – 1 വടകര – 1 ഉൾപ്പെടെ 23 സ്പെഷൽ സർവീസുകളുണ്ടാകുമെന്നു കർണാടക ആർടിസി ഓഫിസർ ജി.പ്രശാന്ത് അറിയിച്ചു. www.ksrtc.in

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

0
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന...

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...