തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിന്‍ തിങ്കളാഴ്ച മുതല്‍ ജൂണ്‍ ഒന്‍പതു വരെ രാവിലെ 7.45 നു തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 12.30 ന് എറണാകുളത്ത് എത്തിച്ചേരും.
ജൂണ്‍ 10 മുതല്‍ ഈ ട്രെയിന്‍ രാവിലെ 5.15 നായിരിക്കും പുറപ്പെടുക. 9.45 ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷന് – തിരുവനന്തപുരം ട്രെയിന്‍ എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെട്ട് 5.30 നു തിരുവനന്തപുരത്ത് എത്തിച്ചരും. ഇരു ട്രെയിനുകള്‍ക്കും കൊല്ലം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.