Tuesday, March 25, 2025 8:06 am

അധ്യാപകർക്ക് സ്പെഷ്യൽ ഡ്രൈവ് ; വാക്‌സിനേഷനിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ വാക്‌സിനേഷനിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്ത് 90 ശതമാനം അധ്യാപകർക്കും അനധ്യാപകർക്കും രണ്ട് ഡോസ് വാക്‌സിനും നൽകി കഴിഞ്ഞു. വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവർക്ക് സ്പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനം.

അതേസമയം സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖ തയാറായി. അഞ്ച് ദിവസത്തിനകം അന്തിമ രേഖ തയാറാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തദ്ദേശ ഗതാഗത വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. അതാത് ജില്ലകളിൽ കളക്ടർമാരുടെ യോഗം വിളിക്കും. സ്കൂൾ തല യോഗവും പി.ടി.എ യോഗവും ചേരും.കൊവി​ഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. ശരീര ഊഷ്മാവ് കൃത്യമായി പരിശോധിക്കും.

ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ മാത്രം. യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും പകരം ഉച്ചഭക്ഷണത്തിനുള്ള അലവൻസ് നൽകും. സ്കൂളുകൾക്ക് മുന്നിലുള്ള ബേക്കറികളിലും മറ്റും നിന്ന് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. സ്കൂളുകളിൽ കുട്ടികൾ എത്തുന്നതിൽ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ എത്തേണ്ടതില്ല.

രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി ബോധവൽക്കരണ ക്ലാസുകൾ നടത്തും. ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നും നിർദേശം. സ്കൂളുകളിൽ കുട്ടികളെ കൂട്ടുകൂടാൻ അനുവദിക്കില്ല. നിലവിലുള്ള സിലബസ് പരിഷ്‌കരിക്കും തുടങ്ങിയ കാര്യങ്ങൾ മാർഗ രേഖയിൽ പറയുന്നു.

കൂടാതെ സ്കൂൾ ബസുകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ശുചീകരണ യജ്ഞം നടത്തും. ഓട്ടോറിക്ഷയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പേരെ കൊണ്ടുവരാൻ പാടില്ല. സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കില്ലെന്നും മന്ത്രി അറിയിച്ചു. ഇതിനായി വിക്ടേഴ്സിനൊപ്പം പുതിയ ചാനൽ കൂടി തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടൗ​ൺ​ഷി​പ് പ​ദ്ധ​തി നി​ർ​മാ​ണം സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം നീ​ങ്ങു​ന്നു

0
ക​ൽ​പ​റ്റ : മു​ണ്ട​ക്കൈ -​ചൂ​ര​ൽ​മ​ല ഉ​രു​ൾ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ടൗ​ൺ​ഷി​പ് പ​ദ്ധ​തി...

നി​യ​മ ലം​ഘ​ക​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി

0
മ​നാ​മ : ഒ​രാ​ഴ്ച​ക്കി​ടെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തി​യ...

തൃ​ശൂ​ർ പൂ​രം ഭം​ഗി​യാ​യി ന​ട​ത്താ​ൻ എ​ല്ലാ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

0
തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര സ​ർ​ക്കാ​ർ വെ‌​ടി​ക്കെ​ട്ടി​ന് നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് വി​ഘ്നം...

​വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോസ് കെ മാണി

0
തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരിക്കുകയാണ് ജോസ്...