സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന പുതിയ ഇവി സ്ക്കൂട്ടർ ; കൂടുതൽ അറിയാം

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിൽ മത്സരം തുടർച്ചയായി വർധിച്ചു വരികയാണ്. ഇപ്പോൾ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ സിമ്പിൾ എനർജി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ സിമ്പിൾ ഡോട്ട് വൺ ഇന്ന് ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചു. ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തിയതോടെ സെഗ്‌മെന്റ് നേതാക്കളായ ഒലയ്ക്കും ആതറിനും മത്സരം കൂടുതൽ കടുത്തിരിക്കുകയാണ്. ഈ സ്‍കൂട്ടറിന്‍റെ ചില വിശേഷങ്ങൾ അറിയാം. സിമ്പിൾ ഡോട്ട് വണ്ണിൽ കമ്പനി 3.7 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് നൽകിയിട്ടുണ്ട്. ഈ സ്‌കൂട്ടർ ഒറ്റ ചാർജിൽ 151 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്നു. മൊത്തം നാല് നിറങ്ങളിൽ ( റെഡ്, ബ്രേസൻ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂർ ബ്ലൂ) ലഭ്യമാണ്. ഡോട്ട് വൺ 750W ചാർജറുമായി വരുന്നു. ഈ സ്‌കൂട്ടറിൽ കമ്പനി 72 എൻഎം ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന 8.5 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്.

12 ഇഞ്ച് വീലുകളുള്ള ഈ സ്‌കൂട്ടറിന് പ്രത്യേകം രൂപകല്പന ചെയ്ത ട്യൂബ് ലെസ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെറും 2.77 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു സവിശേഷത എന്ന നിലയിൽ ഈ സ്‌കൂട്ടറിന് 35 ലിറ്റർ സീറ്റിനടിയിൽ സ്റ്റോറേജ് നൽകിയിട്ടുണ്ട്. അതിൽ നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കാം. ഇതുകൂടാതെ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റ് സവിശേഷതകളും പ്രവർത്തിപ്പിക്കുന്നതിന് ആപ്പ് കണക്റ്റിവിറ്റി സൗകര്യവും നൽകിയിട്ടുണ്ട്. 99,999 രൂപ പ്രാരംഭ വിലയിലാണ് കമ്പനി ഈ സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് പ്രീ-ബുക്കിംഗ് യൂണിറ്റുകൾക്ക് ബാധകമായിരിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഈ സ്കൂട്ടർ ബുക്ക് ചെയ്യാം. സമീപഭാവിയിൽ കമ്പനി അതിന്റെ വില വർദ്ധിപ്പിക്കും. പുതിയ ഉപഭോക്താക്കൾക്കുള്ള ഇതിന്റെ വില ജനുവരി മാസത്തിൽ പ്രഖ്യാപിക്കും. കമ്പനി ഈ സ്‌കൂട്ടർ ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ഡെലിവറി ആദ്യം ബെംഗളൂരുവിൽ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...