കോന്നി : എക്സൈസ് വകുപ്പിന്റെ വിമുക്തിയുടെ ഭാഗമായി ഹയർ സെക്കന്ററി വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് കോന്നി എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി ഉത്ഘാടനം ചെയ്തു. കോന്നിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ആതിര പ്രസാദ് ഒന്നാം സ്ഥാനം നേടി. പങ്കെടുത്ത മറ്റു വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.
കോന്നി എക്സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം നടത്തി
RECENT NEWS
Advertisment