തിരുവനന്തപുരം : കേന്ദ്ര അനുമതി ഇല്ലാതെയാണ് സിൽവർലൈൻ സ്പീഡ് റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതു ചട്ടലംഘനം ആണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം തള്ളിയ പദ്ധതിക്കായി 34,000 കോടി രൂപ വിദേശത്തുനിന്നു സമാഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അട്ടിമറിച്ചു കൊണ്ടാണ് പുതിയ പദ്ധതി കൊണ്ടുവന്നത്. വൻ തട്ടിപ്പ് നടത്താനുള്ള നീക്കമാണ് സിൽവർ ലൈൻ പദ്ധതിയുടെ പിന്നിൽ നിന്നും രമേശ് ആരോപിച്ചു. റവന്യു വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.